എന്റെ ഏറ്റവും വൈകാരികവും മൃദുവുമായ അനുഭൂതികളെ പോലും നീ കളിയാക്കി..
കളിയാക്കളിലൂടെ ബന്ധം വളരുന്നുവെന്നു ടെസ്ടയോവ്സ്കി
നീ എന്നെ അവഹേളിക്കുന്നത് എനിക്കിഷ്ടമല്ല,
ഞാനത് തുറന്നു പറയില്ലെങ്കിലും..
അവഹേളനത്തിന്റെ അകവും പുറവും ചികയാനുള്ള സഹജ നിസംഗത
നിനക്ക് മുന്നില്‍ അപ്രത്യക്ഷമാവുന്നു...
എന്റെ പ്രണയമാപിനി
നിനക്ക് മുന്നില്‍ നാന്‍ ഏറ്റവും ഘനമേറിയ എകാന്തതയരിയും
നാന്‍ കവിയല്ല.. വാക്കും ജീവിതവും തമ്മിലെ ബന്ധം പഠിക്കുന്ന വിദ്യാര്‍ഥി..
എന്നിട്ടും പുതിയ ബിംബങ്ങള്‍ പരതാനുള്ള ധൈര്യമെനിക്കില്ല..
കേട്ട ഭാഷയുടെ മടുപ്പില്‍ അല്‍പനേരം നീ എന്നെയും കേള്‍ക്കുക..
നീ എന്റെ പുതു ഭാഷയാവുക
നീ നിന്നെ കുറിച്ച് മാത്രം പറയുമ്പോള്‍,
നാന്‍ എന്നെക്കുറിച്ച് മാത്രമാലോചിക്കുന്നു..
നിന്റെ ഉത്കൃഷ്ട വികാരങ്ങളിലൂടെ നാനും സന്ചരിചിട്ടുന്ടെന്നു സ്വയം വിശ്വസിപ്പിക്കുന്നു
നമുക്ക് നമ്മെക്കുറിച്ചു പറയാതിരിക്കുക..
നമ്മെക്കുറിച്ചു മാത്രം പറഞ്ഞു ആത്മരതിയിലെത്താതിരിക്കുക, ഭാഷാ പൂജയിലും..
സൂക്ഷ്മ വികാരങ്ങളെ ആഖ്യാനം ചെയ്തെടുക്കാനറിയാതെ ഭ്രാന്തനാകും നാന്‍;
ഒരനുഭവം ആഖ്യാനം ചെയ്യാതിരിക്കുന്നത് വലിയ കാര്യമല്ലെന്ന് ഇനിയും പഠിച്ചില്ലെന്നോ..?
വാക്ക് ചിലപ്പോള്‍ ശൂന്യമാണ്..
ചിലരുടെ സര്‍ഗസമരങ്ങള്‍ എന്റെ ആത്മരതിയെ മുരിവെല്‍പ്പിക്കുന്നുണ്ടാവനം..
ഞാനും എത്ര സഹിച്ചതാണീ മനോസംഘര്‍ഷം എന്നൊക്കെ പറയാനുള്ള പൂതി..
നീ അത് ഉണര്ത്തരുത്..
അത് മാഞ്ഞു പോകട്ടെ; നമ്മള്‍ അനേകരില്‍ ഒരാള്‍ മാത്രമാണെന്ന പാഠം
വര്‍ഷങ്ങള്‍ കൊണ്ട് , പോങ്ങച്ചത്തെ തൂത്തെരിഞ്ഞാല്‍ മാത്രം കിട്ടുന്നതാണ്..

nannayi tto
ReplyDeleteenikkishttayi