Powered By Blogger

Monday, January 17, 2011

pathrakkaaran

   ഒരക്ഷരം മിണ്ടിപ്പോകരുത് പത്രക്കാരെ കുറിച്ച്... ഞങ്ങള്‍ അറിവിന്റെ മഹാസന്നിധാനമാകുന്നു.. ജെനെറല്‍  നോളെജ് വിഴുങ്ങുകയും പൊങ്ങച്ചം ചര്‍ദ്ദിക്കുകയും ചെയ്യുന്ന കൂട്ടരെന്നു നങ്ങളെ അവഹേളിക്കുന്നവര്‍ ഉണ്ട്. മന്ദബുദ്ധികള്‍... ഞങ്ങള്‍ക്ക്   യൂനിവേര്സിടി ഡിഗ്രീ ഉണ്ടെടോ.. എന്താ വിശ്വാസം വരുന്നില്ലേ? രണ്ടായിരത്തി പത്തു ജനുവരി പത്തു വരെ കേരളത്തിലുള്ള ബി എസ് എന്‍ എല്‍ വരിക്കാരുടെ എണ്ണം ചോദിച്ചു നോക്കൂ.. പറഞ്ഞു തരാം...  അല്ലെങ്കില്‍ ഒബാമയുടെ ഭൂരിപക്ഷം എത്രയായിരുന്നുവെന്നു റെഫര്‍ ചെയ്യാതെ പറയണോ?. .. 
    ഗവേഷണവും പഠനവും ഇല്ലാതെ അവാര്‍ഡ് വാങ്ങിക്കുന്നവരാണ് ഞങ്ങള്‍ എന്ന് പറയുന്ന ഡാഷ് മക്കളോട് ഒന്നേ പറയാനുള്ളൂ.. വസ്തുതക്കിടയില്‍ 'ഞാന്‍' തിരുകാനും അതൊരു സുകിപ്പിക്കല്‍ ഭാഷയിലെഴുതാനും തലച്ചോറില്‍ ചിലതൊക്കെ വേണം ഹേ.. പിന്നെ അവാര്‍ഡിന്റെ കാര്യം.. ഞങ്ങള്‍ക്ക്  രാഷ്ട്രീയം ഇല്ലെന്നു അറിയാമല്ലോ.. എന്നാല്‍ അതിലെ ചില നൊനുക്ക് വിദ്യകള്‍ രാഷ്ട്രീയക്കാരേക്കാള്‍ നന്നായി  ഞങ്ങള്‍ക്ക് അറിയാം.. അസൂയ ഒന്നിനും പരിഹാരമല്ല, ദരിദ്രവാസിയായ ഗവേഷക ബുജീ.... 
     പത്രക്കാരെ നിങ്ങള്‍ അടച്ചാക്ഷേപിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമേ ഉള്ളു.. .. പി.സായിനാതും പത്രക്കാരനാണല്ലോ... അങ്ങനെ ഞങ്ങള്‍ക്കും  ചുളുവിലൊരു പ്രമോഷന്‍ ഓഫ് അംഗീകാരം...
   ഞങ്ങള്‍ക്ക്   അധികാരത്തോട് വിരക്തിയാണ്.. പത്ര ഓഫിസിലായാലും യൂനിവേര്സിടിയിലായാലും..  തലൈവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് താളം പിടിക്കലല്ല എന്റെ പണിയെന്നു പറയാനുള്ള ചങ്കൂറ്റം ഉണ്ടോ എന്ന് ചോദിച്ചാല്‍... നിനക്കൊന്നും വേറെയൊന്നും ചോദിക്കാനില്ലേ.. നോക്കൂ ബിനായക് സെന്‍, വി എസിനെതിരെ 
പി ബി വീണ്ടും... ഇതിനെക്കുറിച്ചൊക്കെ സംസാരിക്കാനില്ലാഞ്ഞിട്ടാണോ...?
    കേരളത്തിലെ മുതിര്‍ന്ന പത്രക്കാരുടെ തലയെടുപ്പ് ഞങ്ങള്‍ക്ക് അഭിമാനമാണ്.. കറുപ്പും വെളുപ്പും വേര്‍തിരിച്ചു കാണുന്നവര്‍... നിഴലും വെളിച്ചവും കോളങ്ങളില്‍ ചാലിക്കുന്നവര്‍... നങ്ങളുടെ പൂര്‍വസൂരികള്‍...! പൊങ്ങച്ചത്തിന്റെ ലേശം അസ്ക്യത അവര്‍ക്കും ഉണ്ടാകും.. വിട്ടു കള മാഷേ.. പ്രായമായവരല്ലേ.. 
   ഭാഷയാണ്‌ ഞങ്ങള്‍ക്ക് കരുത്ത്... അമ്മേ ദേവീ മലയാളമേ... ഭാഷാ ശാസ്ത്രത്തിലെ പുതിയ സിദ്ധാന്തം മുതലായ മുരട്ടു വാദങ്ങളുമായി ഇങ്ങോട്ട് വന്നേക്കരുത്... ഞങ്ങള്‍ക്ക്  നല്ല ഭാഷയുണ്ട്.. നല്ല തറവാട്ടില്‍ പിറന്നത്‌ കൊണ്ട് കിട്ടിയതാ.. അത് വെച്ച് ഒരു അലക്ക്  അങ്ങ് അലക്കണം എന്റെ തമ്പിയളിയാ....




   
   
   

No comments:

Post a Comment