Powered By Blogger

Sunday, January 2, 2011

about reader...

റീഡര്‍ എന്ന ഫിലിം കണ്ടിട്ടുണ്ടോ? രാഷ്ട്രീയവും കലയും തമ്മിലുള്ള ബന്ധത്തിന്റെ ഒരു ക്ലാസ്സിക് ഉദാഹരണം.. ഞാന്‍  പക്ഷെ അതല്ല പറയുന്നത്.
   മൈക്കേലും ഹന്നയും കയര്‍ത്തു സംസാരിക്കുന്ന ആ സീനിനോടുവില്‍ അവന്‍ അവളെ ബലാത്കാരമായി ചുംബിക്കാന്‍ ശ്രമിക്കുന്നു... ഹന്നാ അവനെ തട്ടി മാറ്റുകയും മുഖത്ത് പ്രഹരിക്കുകയും ചെയ്യുന്നു...  ജീവിതം എത്രമേല്‍ പച്ചയായി, സങ്കീര്‍ണമായി ഇവിടെ തെളിയുന്നു.. 
 മൈക്കെലിന്റെ ചുംബനം ബോധപൂര്‍വമാണ്.. പ്രണയത്തിന്റെ ശാരീരികാകാംക്ഷയില്‍ എല്ലാം നിസ്സരമാകുന്നു അവനില്‍.. എന്നാല്‍ ഹന്നാ സാമൂഹ്യാനുഭവത്തിന്റെ ചൂടില്‍ വെന്തു നീറുന്ന സമയമാനത്..   
     കൌമാര പ്രണയം ഭാഷയില്‍ അഭിരമിക്കുന്നു.. 'ഐ ലവ് യു' എന്ന് വെറും മൂന്നാഴ്ചത്തെ ബന്ധത്തിന് മേല്‍ മൈക്കേല്‍ പറയുന്നുണ്ടല്ലോ.. ഒരു കേട്ടിപ്പിനയലിന്റെ ആവേശത്തില്‍, നിഷ്കപടതയില്‍ പ്രണയം എന്തിനെയും നിര്‍വചിക്കുന്ന മഹാസിദധാന്തമാകുന്നു കൌമാരത്തിന്. പ്രണയം ജീവിതത്തിനു അകത്ത്ലല്ല  പുറത്തു അതിനു മേലെയാകുന്നു അവിടെ.. പ്രേമക്കത്തും ആകാംക്ഷയും മരണവും..  
   കൌമാരജീവിതവും ജീവിതം തന്നെ... പക്ഷെ അനുഭവം പാകപ്പെടുത്താത്ത ഭാഷയുടെ, ശരീരത്തിന്റെ ബാലിശത അതിന്റെ പ്രത്യേകതയാണ്..  ഒരു പക്ഷെ സൌന്ദര്യവും..   കൌമാരത്തിന് മേല്‍ ചൂരല്‍ നീട്ടുന്ന മുരട്ടു കിഴവനല്ല നാന്‍ ... കൌമാരം കടന്നതിന്റെ
 ആധികാരികതാനാട്യം... അത്ര തന്നെ... 

No comments:

Post a Comment