Powered By Blogger

Monday, January 17, 2011

pathrakkaaran

   ഒരക്ഷരം മിണ്ടിപ്പോകരുത് പത്രക്കാരെ കുറിച്ച്... ഞങ്ങള്‍ അറിവിന്റെ മഹാസന്നിധാനമാകുന്നു.. ജെനെറല്‍  നോളെജ് വിഴുങ്ങുകയും പൊങ്ങച്ചം ചര്‍ദ്ദിക്കുകയും ചെയ്യുന്ന കൂട്ടരെന്നു നങ്ങളെ അവഹേളിക്കുന്നവര്‍ ഉണ്ട്. മന്ദബുദ്ധികള്‍... ഞങ്ങള്‍ക്ക്   യൂനിവേര്സിടി ഡിഗ്രീ ഉണ്ടെടോ.. എന്താ വിശ്വാസം വരുന്നില്ലേ? രണ്ടായിരത്തി പത്തു ജനുവരി പത്തു വരെ കേരളത്തിലുള്ള ബി എസ് എന്‍ എല്‍ വരിക്കാരുടെ എണ്ണം ചോദിച്ചു നോക്കൂ.. പറഞ്ഞു തരാം...  അല്ലെങ്കില്‍ ഒബാമയുടെ ഭൂരിപക്ഷം എത്രയായിരുന്നുവെന്നു റെഫര്‍ ചെയ്യാതെ പറയണോ?. .. 
    ഗവേഷണവും പഠനവും ഇല്ലാതെ അവാര്‍ഡ് വാങ്ങിക്കുന്നവരാണ് ഞങ്ങള്‍ എന്ന് പറയുന്ന ഡാഷ് മക്കളോട് ഒന്നേ പറയാനുള്ളൂ.. വസ്തുതക്കിടയില്‍ 'ഞാന്‍' തിരുകാനും അതൊരു സുകിപ്പിക്കല്‍ ഭാഷയിലെഴുതാനും തലച്ചോറില്‍ ചിലതൊക്കെ വേണം ഹേ.. പിന്നെ അവാര്‍ഡിന്റെ കാര്യം.. ഞങ്ങള്‍ക്ക്  രാഷ്ട്രീയം ഇല്ലെന്നു അറിയാമല്ലോ.. എന്നാല്‍ അതിലെ ചില നൊനുക്ക് വിദ്യകള്‍ രാഷ്ട്രീയക്കാരേക്കാള്‍ നന്നായി  ഞങ്ങള്‍ക്ക് അറിയാം.. അസൂയ ഒന്നിനും പരിഹാരമല്ല, ദരിദ്രവാസിയായ ഗവേഷക ബുജീ.... 
     പത്രക്കാരെ നിങ്ങള്‍ അടച്ചാക്ഷേപിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമേ ഉള്ളു.. .. പി.സായിനാതും പത്രക്കാരനാണല്ലോ... അങ്ങനെ ഞങ്ങള്‍ക്കും  ചുളുവിലൊരു പ്രമോഷന്‍ ഓഫ് അംഗീകാരം...
   ഞങ്ങള്‍ക്ക്   അധികാരത്തോട് വിരക്തിയാണ്.. പത്ര ഓഫിസിലായാലും യൂനിവേര്സിടിയിലായാലും..  തലൈവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് താളം പിടിക്കലല്ല എന്റെ പണിയെന്നു പറയാനുള്ള ചങ്കൂറ്റം ഉണ്ടോ എന്ന് ചോദിച്ചാല്‍... നിനക്കൊന്നും വേറെയൊന്നും ചോദിക്കാനില്ലേ.. നോക്കൂ ബിനായക് സെന്‍, വി എസിനെതിരെ 
പി ബി വീണ്ടും... ഇതിനെക്കുറിച്ചൊക്കെ സംസാരിക്കാനില്ലാഞ്ഞിട്ടാണോ...?
    കേരളത്തിലെ മുതിര്‍ന്ന പത്രക്കാരുടെ തലയെടുപ്പ് ഞങ്ങള്‍ക്ക് അഭിമാനമാണ്.. കറുപ്പും വെളുപ്പും വേര്‍തിരിച്ചു കാണുന്നവര്‍... നിഴലും വെളിച്ചവും കോളങ്ങളില്‍ ചാലിക്കുന്നവര്‍... നങ്ങളുടെ പൂര്‍വസൂരികള്‍...! പൊങ്ങച്ചത്തിന്റെ ലേശം അസ്ക്യത അവര്‍ക്കും ഉണ്ടാകും.. വിട്ടു കള മാഷേ.. പ്രായമായവരല്ലേ.. 
   ഭാഷയാണ്‌ ഞങ്ങള്‍ക്ക് കരുത്ത്... അമ്മേ ദേവീ മലയാളമേ... ഭാഷാ ശാസ്ത്രത്തിലെ പുതിയ സിദ്ധാന്തം മുതലായ മുരട്ടു വാദങ്ങളുമായി ഇങ്ങോട്ട് വന്നേക്കരുത്... ഞങ്ങള്‍ക്ക്  നല്ല ഭാഷയുണ്ട്.. നല്ല തറവാട്ടില്‍ പിറന്നത്‌ കൊണ്ട് കിട്ടിയതാ.. അത് വെച്ച് ഒരു അലക്ക്  അങ്ങ് അലക്കണം എന്റെ തമ്പിയളിയാ....




   
   
   

Sunday, January 16, 2011

നിങ്ങള്‍ക്ക് ഒന്ന് കമന്‍റ് ചെയ്താലെന്താ? 

Sunday, January 9, 2011

എന്റെ ഏറ്റവും വൈകാരികവും മൃദുവുമായ അനുഭൂതികളെ പോലും നീ കളിയാക്കി..
 കളിയാക്കളിലൂടെ ബന്ധം വളരുന്നുവെന്നു ടെസ്ടയോവ്സ്കി
നീ എന്നെ അവഹേളിക്കുന്നത് എനിക്കിഷ്ടമല്ല,
ഞാനത് തുറന്നു പറയില്ലെങ്കിലും..
അവഹേളനത്തിന്റെ അകവും പുറവും ചികയാനുള്ള സഹജ നിസംഗത
നിനക്ക് മുന്നില്‍ അപ്രത്യക്ഷമാവുന്നു...
എന്റെ പ്രണയമാപിനി
നിനക്ക് മുന്നില്‍ നാന്‍ ഏറ്റവും ഘനമേറിയ എകാന്തതയരിയും
നാന്‍ കവിയല്ല.. വാക്കും ജീവിതവും തമ്മിലെ ബന്ധം പഠിക്കുന്ന വിദ്യാര്‍ഥി..
എന്നിട്ടും പുതിയ ബിംബങ്ങള്‍ പരതാനുള്ള ധൈര്യമെനിക്കില്ല..
കേട്ട ഭാഷയുടെ മടുപ്പില്‍ അല്‍പനേരം നീ എന്നെയും കേള്‍ക്കുക..
നീ എന്റെ പുതു ഭാഷയാവുക
നീ നിന്നെ കുറിച്ച് മാത്രം പറയുമ്പോള്‍,
നാന്‍ എന്നെക്കുറിച്ച് മാത്രമാലോചിക്കുന്നു..
നിന്റെ ഉത്കൃഷ്ട വികാരങ്ങളിലൂടെ നാനും സന്ചരിചിട്ടുന്ടെന്നു സ്വയം വിശ്വസിപ്പിക്കുന്നു
നമുക്ക് നമ്മെക്കുറിച്ചു പറയാതിരിക്കുക..
നമ്മെക്കുറിച്ചു മാത്രം പറഞ്ഞു ആത്മരതിയിലെത്താതിരിക്കുക, ഭാഷാ പൂജയിലും..
സൂക്ഷ്മ വികാരങ്ങളെ ആഖ്യാനം ചെയ്തെടുക്കാനറിയാതെ ഭ്രാന്തനാകും നാന്‍;
ഒരനുഭവം ആഖ്യാനം ചെയ്യാതിരിക്കുന്നത് വലിയ കാര്യമല്ലെന്ന് ഇനിയും പഠിച്ചില്ലെന്നോ..?
വാക്ക് ചിലപ്പോള്‍ ശൂന്യമാണ്..
ചിലരുടെ സര്‍ഗസമരങ്ങള്‍ എന്റെ ആത്മരതിയെ മുരിവെല്‍പ്പിക്കുന്നുണ്ടാവനം..
ഞാനും എത്ര സഹിച്ചതാണീ മനോസംഘര്‍ഷം എന്നൊക്കെ പറയാനുള്ള പൂതി..
നീ അത് ഉണര്ത്തരുത്..
അത് മാഞ്ഞു പോകട്ടെ;  നമ്മള്‍ അനേകരില്‍ ഒരാള്‍ മാത്രമാണെന്ന പാഠം
വര്‍ഷങ്ങള്‍ കൊണ്ട് , പോങ്ങച്ചത്തെ തൂത്തെരിഞ്ഞാല്‍ മാത്രം കിട്ടുന്നതാണ്..

Friday, January 7, 2011

questions: about reader...

questions: about reader...: "റീടെര്‍ എന്നാ ഫിലിം കണ്ടിട്ടുണ്ടോ? രാഷ്ട്രീയവും കലയും തമ്മിലുള്ള ബന്ധത്തിന്റെ ഒരു ക്ലാസ്സിക് ഉദാഹരണം.. നാന്‍ പക്ഷെ അതല്ല പറയുന്നത്. &nb..."

Sunday, January 2, 2011

about reader...

റീഡര്‍ എന്ന ഫിലിം കണ്ടിട്ടുണ്ടോ? രാഷ്ട്രീയവും കലയും തമ്മിലുള്ള ബന്ധത്തിന്റെ ഒരു ക്ലാസ്സിക് ഉദാഹരണം.. ഞാന്‍  പക്ഷെ അതല്ല പറയുന്നത്.
   മൈക്കേലും ഹന്നയും കയര്‍ത്തു സംസാരിക്കുന്ന ആ സീനിനോടുവില്‍ അവന്‍ അവളെ ബലാത്കാരമായി ചുംബിക്കാന്‍ ശ്രമിക്കുന്നു... ഹന്നാ അവനെ തട്ടി മാറ്റുകയും മുഖത്ത് പ്രഹരിക്കുകയും ചെയ്യുന്നു...  ജീവിതം എത്രമേല്‍ പച്ചയായി, സങ്കീര്‍ണമായി ഇവിടെ തെളിയുന്നു.. 
 മൈക്കെലിന്റെ ചുംബനം ബോധപൂര്‍വമാണ്.. പ്രണയത്തിന്റെ ശാരീരികാകാംക്ഷയില്‍ എല്ലാം നിസ്സരമാകുന്നു അവനില്‍.. എന്നാല്‍ ഹന്നാ സാമൂഹ്യാനുഭവത്തിന്റെ ചൂടില്‍ വെന്തു നീറുന്ന സമയമാനത്..   
     കൌമാര പ്രണയം ഭാഷയില്‍ അഭിരമിക്കുന്നു.. 'ഐ ലവ് യു' എന്ന് വെറും മൂന്നാഴ്ചത്തെ ബന്ധത്തിന് മേല്‍ മൈക്കേല്‍ പറയുന്നുണ്ടല്ലോ.. ഒരു കേട്ടിപ്പിനയലിന്റെ ആവേശത്തില്‍, നിഷ്കപടതയില്‍ പ്രണയം എന്തിനെയും നിര്‍വചിക്കുന്ന മഹാസിദധാന്തമാകുന്നു കൌമാരത്തിന്. പ്രണയം ജീവിതത്തിനു അകത്ത്ലല്ല  പുറത്തു അതിനു മേലെയാകുന്നു അവിടെ.. പ്രേമക്കത്തും ആകാംക്ഷയും മരണവും..  
   കൌമാരജീവിതവും ജീവിതം തന്നെ... പക്ഷെ അനുഭവം പാകപ്പെടുത്താത്ത ഭാഷയുടെ, ശരീരത്തിന്റെ ബാലിശത അതിന്റെ പ്രത്യേകതയാണ്..  ഒരു പക്ഷെ സൌന്ദര്യവും..   കൌമാരത്തിന് മേല്‍ ചൂരല്‍ നീട്ടുന്ന മുരട്ടു കിഴവനല്ല നാന്‍ ... കൌമാരം കടന്നതിന്റെ
 ആധികാരികതാനാട്യം... അത്ര തന്നെ...